ആദ്യ കൊവിഡ് കേസ്; ലോക്ഡൗൺ പ്രഖ്യാപിച്ച് ഉത്തര കൊറിയ


ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കൊവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം. 2020ൽ കൊവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്.

അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ വളരെ വലിയൊരു കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ.

You might also like

Most Viewed