പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഗൂഗിളും ആമസോണും സ്നാപും


ഉത്സവകാലം ആസന്നമായിരിക്കെ, നൂറുകണക്കിന് ടെക് പ്രൊഫഷണലുകൾക്ക് ഇരുട്ടടിയായി വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ് ടെക് ഭീമൻമാർ. വിവിധ വിഭാഗങ്ങളിലെ ജോലിക്കാരെ പിരിച്ചിവിടാൻ പോകുന്ന കാര്യം ഗൂഗിളും ആമസോണും സ്നാപും പ്രഖ്യാപിച്ചുകഴിഞ്ഞു. ഉൽപ്പന്ന മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനങ്ങൾ, എഞ്ചിനീയറിങ് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് ഏറ്റവും പുതിയ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.  തങ്ങളുടെ മ്യൂസിക് ശാഖയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കഴിഞ്ഞ ദിവസമായിരുന്നു ആമസോൺ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ, ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്ന വിഭാഗത്തില്‍ നിന്ന് ജോലിക്കാരെ പിരിച്ചുവിടുന്നതായി ഗൂഗിളും അറിയിച്ചു. 

അതേസമയം, പ്രൊഡക്ട് മാനേജ്‌മെന്റിലെ ജീവനക്കാരെയാണ് സ്‌നാപ് പിരിച്ചുവിടുന്നത്. അമേരിക്കന്‍ വെബ്‌സൈറ്റായ സിലോയും (Zillow) ജോലിക്കാരെ പിരിച്ചുവിടാന്‍ പോവുകയാണ്.   ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടൻ ബാധിക്കുമെന്നതിനാൽ ഇത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, എന്തിനാണ് തങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന ചോദ്യത്തിന് കമ്പനികള്‍ അവ്യക്തമായ മറുപടികളാണ് നല്‍കിയത് എന്ന റിപ്പോർട്ടുമുണ്ട്.   നൂറുപേരുള്ള ടീമിലെ കുറച്ചുപേരെ മാത്രമാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് ഗൂഗിൾ വക്താവ് ഫ്ലാവിയ സെക്ലെസിനെ ഉദ്ധരിച്ച് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ‘ആമസോൺ മ്യൂസിക് ടീമിൽ നിന്ന് ചില റോളുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. മ്യൂസിക് വിഭാഗത്തിൽ നിക്ഷേപം തുടരും’. ഇങ്ങനെയായിരുന്നു ആമസോൺ വക്താവ് പ്രസ്താവനയിൽ അറിയിച്ചത്.

article-image

dfdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed