ലെനോവോയുടെ പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് വിപണിയിൽ


ലെനോവോ പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ‘ലെനോവോ ടാബ്‌ എം10 പ്ലസ്’ ഇന്ത്യയിൽ അവതരിപ്പിച്ചു. വൈഫൈ മാത്രമുള്ള മോഡലിന് 19,999 രൂപയും എൽടിഇ വേരിയന്റിന് 21,999 രൂപയുമാണ് വില. ഫ്രോസ്റ്റ് ബ്ലൂ, സ്‌ട്രോം ഗ്രേ നിറങ്ങളിൽ Lenovo.com, Amazon.in എന്നിവയിൽ നിന്നും ഇപ്പോൾ ടാബ്‌ലെറ്റ് വാങ്ങാം.

പുതിയ ടാബ്‌ലെറ്റ് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റും 6 ജിബി റാമും 128 ജിബി സ്റ്റോറേജും ചേർന്നതാണ്. കൂടാതെ ആൻഡ്രോയിഡ് 12 ഔട്ട്−ഓഫ്−ബോക്‌സിൽ പ്രവർത്തിക്കുന്നു. 10−പോയിന്റ് മൾട്ടി−ടച്ച്, 400 നിറ്റ്സ് തെളിച്ചം എന്നിവയുള്ള 10.61 ഇഞ്ച് 2കെഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8.0 മെഗാപിക്സൽ ഫ്രണ്ട്, റിയർ ക്യാമറകൾ ഉള്ള ടാബ്‌ലെറ്റിന് 7,700എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്.

article-image

dhgfch

You might also like

  • Straight Forward

Most Viewed