ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു


പ്രവർത്തകരിൽ  അറിവും ആവേശവും പകർന്നു നൽകിയ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഗമം ഏറെ ശ്രദ്ധേയമായി. "നമ്മുടെ  മൂല്യ സംസ്കാരം" എന്ന തലക്കെട്ടിൽ  പ്രസിഡന്റ് സഈദ് റമദാൻ നദ്‌വിയും "പ്രചോദനമാണ് എന്റെ പ്രസ്ഥാനം" എന്ന വിഷയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങലും പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ക്ലസ്റ്റർ ചർച്ചകൾക്ക്  ഇർഷാദ്ഷാ കുഞ്ഞിക്കനി, ഹേബ ഷകീബ്, ഇ.കെ.സലീം, അലി അഷ്‌റഫ് , എ.എം. ഷാനവാസ്‌,  ബദ്റുദ്ദീൻ ,സാജിർ ഇരിക്കൂർ, നൂറ ഷൗക്കത്തലി, ബുഷ്‌റ റഹീം,  ഷരീഫ് കായണ്ണ എന്നിവർ  നേതൃത്വം നൽകി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ  സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു

You might also like

Most Viewed