സ്കൂൾ മെഗാഫെയർ നിയമാനുസൃതമായി നടത്തണമെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ

ഇന്ത്യൻ സ്കൂൾ മെഗാഫെയർ നിയമാനുസൃതമായി നടത്തണമെന്ന് രക്ഷിതാക്കളുടെ സംഘടനയായ യുണൈറ്റഡ് പാരന്റ്സ് പാനൽ ആവശ്യപ്പെട്ടു. ഫെയറിന് ഒരിക്കലും എതിരല്ലെന്നും, അതേസമയം കോവിഡ് പ്രതിസന്ധിയുടെ ആനുകൂല്യം കൊണ്ട് കാവൽ ഭരണസമിതി ആയി തുടരുന്നവർ തിരക്കിട്ട് ഫെയർ നടത്തുന്നത് സംശയാസ്പദമാണെന്നും യുപിപി ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടുന്നതിന് മുൻപ് ടിക്കറ്റ് അടിച്ച് വിതരണം ചെയ്തതും ഈ ടിക്കറ്റിൽ നിയമാനുസൃതമല്ലാതെ സ്കൂളിന്റെ സീൽ ദുരുപയോഗം ചെയ്തത് തെറ്റാണെന്നും ഇവർ ആരോപിച്ചു. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണെമന്നും ഭാരവാഹികൾ പറഞ്ഞു.
യു.പി.പി. ചെയര്‍മാനും, ഇന്ത്യന്‍ സ്കൂള്‍ മുൻ ചെയര്‍മാനുമായിരുന്ന എബ്രഹാം ജോണ്‍, ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍, യു.പി.പി നേതാക്കളായ ബിജുജോര്‍ജ്ജ്, ഹരീഷ് നായര്‍, ദീപക് മേനോന്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കർ, മോഹന്‍കുമാര്‍ നൂറനാട്, അബ്ബാസ് സേഠ്, ജോണ്‍ബോസ്സ്ക്കോ, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
a