ശ്രീനാരയണ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്നു


ബഹ്റൈനിലെ ശ്രീനാരയണ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്നു. കിംസ് ഹോസ്പിറ്റൽ ബഹ്റൈൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ താരീഖ് നജീബ് മുഖ്യാതിഥിയായ ചടങ്ങിൽ ചെയർമാൻ സുനീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു സ്വാഗതവും, കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ ആശംസകളും നേർന്നു. തുടർന്ന് പ്രാർത്ഥന ക്ലാസ് കമ്മിറ്റി, പൂജ കമ്മിറ്റി, പ്രസാദം കമ്മിറ്റി, ഗുരുനാദം ഓർക്കസ്ട്ര കമ്മിറ്റി, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി, മിഡീയ കമ്മിറ്റി എന്നീ സബ് കമ്മിറ്റികളുടെ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. 

സംഗീത ഗോപാൽ അവതാരികയായ ചടങ്ങിൽ നവരാത്രി കൺവീനർ അജേഷ് കണ്ണൻ നന്ദി രേഖപ്പെടുത്തി. ഒക്ടോബർ അ‍ഞ്ചിന് വിദ്യാരംഭ ദിവസം രാവിലെ 5.30 മുതൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും പ്രഥമ മലയാളം സർവകലാശാല വൈസ് ചാൻസിലറും, കവിയുമായ ഡോ. ജയകുമാർ ഐഎഎസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

zgx

You might also like

Most Viewed