കെ സി എ പൊന്നോണം 2022 ന് ഒരുങ്ങി കേരള കാത്തലിക് അസോസിയേഷൻ


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷൻ, കെ സി എ പൊന്നോണം 2022 എന്ന പേരിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഷിജു ജോൺ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും മനോജ് മാത്യു ജോയിന്റ് കൺവീനറുമായ സംഘാടക സമിതി ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ബാബുവർഗീസ് ആണ് ഓണസദ്യ കൺവീനർ. തോമസ് ജോൺ, ജോഷി വിതയത്തിൽ, അജി പി ജോയ്, ജൂലിയറ്റ് തോമസ്, ഷൈനി നിത്യൻ, അലിൻ ജോഷി എന്നിവർ പ്രോഗ്രാം കോർഡിനേറ്റർസ് ആണ്. പായസ മത്സരം, വടംവലി മത്സരം, ഓണ പാട്ട് മത്സരം,ഓണ പുടവ മത്സരം എന്നിവ അടങ്ങിയ വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നതെന്നു പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സെപ്റ്റംബർ രണ്ടാം തീയതി ഘോഷ യാത്രയോടു കൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിനാറാം തീയതി അംഗങ്ങൾക്കായുള്ള വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി സമാപിക്കും. വിശദ വിവരങ്ങൾക്ക് 3924 3381, 3209 2644, 36446223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed