ബലി അർപ്പണത്തിനായി സംവിധാനങ്ങൾ ഒരുക്കി തർബിയ്യ ഇസ്‍ലാമിക് സൊസൈറ്റി


തർബിയ്യ ഇസ്‍ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ബലി അർപ്പണത്തിനായി എല്ലാ സംവിധാനങ്ങളും തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.ന്യായവിലയിൽ ഗുണനിലവാരമുള്ള 2500ലധികം ബലിമൃഗങ്ങളെ വിതരണം ചെയ്യാൻ ബഹ്റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയുമായി തർബിയ്യ നാഷനൽ പ്രോജക്ട് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ശൈഖ് അബ്ദുൽ റാഷിദ് ബൂ സൈബ കരാർ ഒപ്പുവെച്ചു. ഉന്നത ശീതീകരണ സംവിധാനങ്ങളുള്ള ട്രക്കുകളിൽ പൂർണമായ ശുചിത്വവും ശരീഅത്ത് നിയമങ്ങളും പാലിച്ചുകൊണ്ടാണ് ബലിമാംസം അർഹരിലേക്ക് എത്തിക്കുകയെന്ന് തർബിയ്യ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് തർബിയ്യ മലയാളം പ്രതിനിധി സി.കെ. അബ്ദുല്ലയുമായി 3917 1537 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed