എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ ദിനം ആചരിച്ചു


മനാമ

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ ദിനം ആചരിച്ചു. മനാമ സമസ്ത ആസ്ഥാന മന്ദിരത്തിൽ നടന്ന വിഖായ ദിന സംഗമത്തിൽ  സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തി  ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈനിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്കും മറ്റു പ്രതിസന്ധികളിൽ അകപ്പെട്ടവർക്കും വേണ്ടി വിഖായ ഇറങ്ങി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുൽ മജീദ് ചോലകോട് അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ഫൈസി ജിദ്ദാലി, അസ്‌ലം ഹുദവി കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. സമസ്ത സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി, അശ്‌റഫ് അൻവരി എന്നിവർ പരിപാടി നിയന്ത്രിച്ചു. നവാസ് കുണ്ടറ സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു

You might also like

Most Viewed