ഡാ തടിയാ...


പ്രദീപ് പുറവങ്കര 

 

ടാ തടിയാ

നിന്നെയല്ലെ ഞങ്ങൾ

ശരിക്കും തല്ലേണ്ടത്. 

നല്ല ചൂരൽ കൊണ്ട് പടേ പടേ എന്ന്.. 

അഹങ്കാരം നിറച്ച്, 

മദം പൊട്ടി വരുന്ന 

ആ കുംഭവയറുണ്ടല്ലോ 

അതല്ലേ അടിച്ചുപൊട്ടിക്കേണ്ടത്...

 

ടാ തടിയാ 

കുട ചൂടുന്ന

പെങ്ങളും, ഭാര്യയും, മകളുമൊക്കെ 

താങ്കളുടെ വീട്ടിലും കാണില്ലേ... 

അവർ‍ക്കും ദിവസവും 

ചൂരലാണോ കഷായം... 

ചീത്തവിളിയാണോ അവിടെ ഭക്ഷണം... 

 

ടാ തടിയാ 

താങ്കളുടെ കണ്‍മുന്പിൽ‍ അല്ലേ 

എന്തെന്നറിയാതെ 

പിഞ്ചുകുഞ്ഞുങ്ങൾ

നിലവിളിക്കുന്നത്... 

എന്തിനെന്നറിയാതെ 

പെങ്ങന്‍മാർ ഉടുതുണിയുരിയുന്നത്. 

എന്തെ നാവ് പൊങ്ങാത്തത്

എന്തെ ചൂരൽ പൊങ്ങാത്തത്... 

 

ടാ തടിയാ 

താങ്കൾ മനസിലാക്കുക 

താങ്കൾ വെറുമൊരു പൊണ്ണതടിയെന്ന്...

ആർ‍ക്കും വേണ്ടാത്ത 

പിത്തതടിയെന്ന്..

 

വേണ്ടത് 

നല്ല നായകൂരണയാണ്, 

മുരിക്കിന്റെ 

തണ്ടാണ്. 

ചൊറിയാൻ‍, 

വെറുതെ ചൊറിഞ്ഞുകൊണ്ടിരിക്കാൻ‍... 

You might also like

  • Straight Forward

Most Viewed