സാന്പത്തിക ശാസ്ത്രം


തുടർച്ച...

 

സാന്പത്തിക ശാസ്ത്രത്തിൽ ഉപയുക്തത എന്നപോലെ ആത്മ നിഷ്ഠ വിശദീകരണം, ചരിത്രത്തെ തന്നെ വ്യക്തികൾ, അല്ലങ്കിൽ രാജാക്കന്മാർ ഇവരുടെയൊക്കെ പ്രവർത്തനം മാത്രമായി കണ്ട ഒരു രീതിയിൽ നിന്നും, വസ്തുനിഷ്ഠ വിശദീകരണം അഥവാശാസ്ത്രീയ വിശദീകരണം എന്ന നിലയിലേയ്ക്ക് ഉയർത്തിയത് തന്നെ മാർക്സ് ആണ് എന്ന് വിലയിരുത്താം. 

തൊഴിൽ മൂല്യ സിദ്ധാന്തം: ആഡംസ്മിത്തിന്റെ തൊഴിൽ മൂല്യ സിദ്ധാന്തം, ഒരു വസ്തുവിന്റെ അല്ലങ്കിൽ സേവനത്തിന്റെ സാന്പത്തിക മൂല്യം ആ വസ്തുവിൽ ചെലുത്തപ്പെട്ട സാമൂഹികമായ അദ്ധ്വാനത്തിന്റെ ആകെ തുക എന്ന് വിലയിരുത്തി.

ഒരു വസ്തുവിന് ഇവിടെ ഉപയോഗ മൂല്യം, കൈമാറ്റ മൂല്യം ഒപ്പം വില എന്ന മൂന്ന് മൂല്യങ്ങൾ കണക്കാക പെടുന്നു. കൈ മാറ്റ മൂല്യം ആണ് ഇവിടെ തൊഴിൽ ഉണ്ടാക്കുന്നത്. വില എന്നത് ആവട്ടെ, കൈമാറ്റ മൂല്യത്തിനു ഒപ്പം മാർക്കറ്റ് ഡിമാണ്ട് സപ്ലൈ കൂടെ തീരുമാനിക്കുന്നതാണ്. 

ചരക്ക്: സ്വന്തം ഉപഭോഗത്തിന് അല്ലാതെ വിൽപനയ്ക്ക് ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്തുവോ സേവനമോ ആണ് ചരക്ക്. 

ക്ലാസികൽ കാഴ്ചപാടിൽ നിന്നും മാർക്സ് വരുതുന്ന അടിസ്ഥാന വ്യത്യസം ഇവിടെ ആണ്. ഒരു ചരക്ക് എങ്ങിനെ ലാഭമുള്ള കൈമാറ്റമാവുന്നു? 

തൊഴിലും ഒരു മാർക്കറ്റ് വില നിശ്ചയിക്കുന്ന ഒരു ചരക്ക് ആണ്. എന്നാൽ തൊഴിൽ മാത്രം ആണ് മിച്ച മൂല്യം ഉൽപ്പാദിക്കുന്നത് എന്ന് മാർക്സ് വിലയിരുത്തി.

മിച്ച മൂല്യം: തൊഴിൽ അതിന് നൽകപ്പെടുന്ന കൂലിയെക്കാൾ മൂല്യം വസതുവിൽ ചേർക്കുന്നു എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. എന്ന് പറഞ്ഞാൽ ലാഭം എന്നത് വാങ്ങിയ വില മൈനസ് ലാഭം എന്ന രീതിയിൽ അല്ല, മറിച്ചു അദ്ധ്വാനത്തിന് നൽകപ്പെടുന്ന വേധനത്തെക്കാൾ അധിക തൊഴിൽ ആ വസതുവിൽ ചെലുത്തപ്പെടുന്നു, ഇതാണ് ലാഭമായി മാറുന്നത്. ഇങ്ങനെ ലഭിക്കുന്ന ലാഭം ആണ് ബാങ്കും, ഹുണ്ടിയും ഒക്കെ പങ്കിട്ട് എടുക്കന്നത്. 

കമ്മോഡിറ്റി ഫെറ്റിഷിസം: അടിമത്തം, ഫ്യുഡലിസം പോലെയുള്ള വ്യവസ്ഥയിൽ അദ്ധ്വാനം എങ്ങിനെ ചൂഷണം ചെയപ്പെടുന്നു എന്ന് നേരിട്ടും വ്യക്തവുമായി അറിയാൻ കഴിയുന്പോൾ മുതലാളിത്തം ഇത് ചെയുന്നതറിയുന്നില്ല എന്നതാണ് പ്രത്യേകത. ഒരു കർഷകൻ ചെയുന്ന അദ്ധ്വാനം മുഴുവൻ ഒരു ജന്മി ചൂഷണം ചെയുന്നത് അവിടെ വ്യക്തം ആണ്. എന്നാൽ തന്റെ തൊഴിൽ, മാർക്കറ്റിൽ വിൽപ്പന നടത്തുന്ന തൊഴിലാളി തനിക്ക് ന്യായമായ കൂലി ചോദിച്ചു വാങ്ങിയത് പോലെ തോന്നുന്നത് കൊണ്ട് ഇതിലെ ചൂഷണം അറിയുന്നില്ല. വിലയിൽ ഉൾചേർന്ന ലാഭം മിച്ചമൂല്യമാണ് എന്നതും തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇതിനെയാണ് ചരക്ക് വ്യാമോഹം എന്ന് മാർക്സ് വിളിക്കുന്നത്. 

ഉൽപ്പാദനത്തിലെ സാമൂഹിക ബന്ധം തരിച്ചു അറിയപ്പെടാതെ ചരക്കും പണവുമായുള്ള വിനിമയം മാത്രമായി തെറ്റിദ്ധരിക്കപ്പെടുന്നു എന്നർത്ഥം. ചരക്ക് എന്നത് മൂല്യം സ്വയം ഉള്ളത് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. 

 

ഒരു മുതലാളിത വ്യവസ്ഥയിൽ ലാഭം വർദ്ധിപ്പികുക എന്നതാണ് അപ്പോൾ പ്രധാന മൂലധന ലക്ഷ്യം. അതിന് മൂന്ന് മാർഗ്ഗങ്ങളാണ് പ്രധാനം. കൂലി കുറയ്ക്കുക, അതിനൊരു പരിധി ഉണ്ട്. തൊഴിൽ വസ്തുവകകളുടെ വില കുറയ്ക്കൽ. ഉൽപ്പാദന വർദ്ധന, 
മെഷീൻ, കാര്യക്ഷമ സമയ ഉപയോഗം തുടങ്ങിയവ വഴി.

 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed