ചെ­ളി­യിൽ മു­ങ്ങി­പ്പോ­യ പാ­ഠങ്ങൾ


അന്പി­ളി­ക്കു­ട്ടൻ

ന്നു­മെ­ഴു­താ­തെ­, നി­ഷ്ക്രി­യമാ­യി­രു­ന്ന ഒരൊ­ഴി­വു­കാ­ലം ഓർ­മ്മയി­ലേ­യ്ക്ക് പി­ൻ­വലി­ഞ്ഞു­. വീ­ണ്ടും പ്രവാ­സ ഭൂ­മി­യി­ലെ­ത്തി­. പലരു­ടെ­യും സ്വപ്‌നങ്ങൾ കശക്കി­യെ­റി­ഞ്ഞ, കഷ്ടനഷ്ടങ്ങളു­ടെ­ രോ­ദനങ്ങൾ എങ്ങും മു­ഴങ്ങി­യ കാ­ലം ക്രൂ­രമാ­യി­രു­ന്നു­. മനു­ഷ്യന്റെ­ മു­ഴു­ത്ത ഭ്രാ­ന്തിന് മതി­യാ­യ ചി­കി­ത്സ കൊ­ടു­ത്തി­ട്ടേ­ പ്രകൃ­തി­യു­ടെ­ കലി­യടങ്ങി­യു­ള്ളു­. അതി­ൽ­നി­ന്നും പാ­ഠം പഠി­ക്കണോ­ എന്നത് മനു­ഷ്യൻ തീ­രു­മാ­നി­ക്കണം. പക്ഷെ­ കൊ­ടു­ത്ത പാ­ഠങ്ങൾ ഇരു­ത്തി­ ചി­ന്തി­പ്പി­ക്കാൻ തക്കവി­ധം ശക്തമാ­യി­രു­ന്നു­. പതി­നാ­യി­രങ്ങൾ പോ­ക്കറ്റിൽ കി­ടക്കു­ന്പോ­ഴും കോ­ടി­കൾ ബാ­ങ്കിൽ കി­ടക്കു­ന്പോ­ഴും ഒരി­ക്കൽ­പ്പോ­ലും കണ്ടി­ട്ടി­ല്ലാ­ത്ത ആരു­ടെ­യൊ­ക്കെ­യോ­ ഔദാ­ര്യത്തി­ന്റെ­ തണലിൽ മാ­ത്രം ജീ­വൻ നി­ലനി­ർ­ത്തി­യവർ പഠി­ച്ച വി­ലപി­ടി­ച്ച പാ­ഠങ്ങൾ അവർ ഒരി­ക്കലും മറക്കാൻ സാ­ധ്യതയി­ല്ല.ഉരു­ളു­കൾ പൊ­ട്ടി­ ഭയാ­നകമാ­യി­ വന്ന ജലപ്രവാ­ഹം പല ജീ­വതങ്ങളു­ടെ­ ആധാ­രശി­ലകളെ­പ്പോ­ലും തൂ­ത്തെ­റി­ഞ്ഞപ്പോൾ വി­ചാ­രി­ക്കാ­തി­രു­ന്ന പലയി­ടങ്ങളിൽ നി­ന്നും കാ­രു­ണ്യത്തി­ന്റെ­യും സഹജബോ­ധത്തി­ന്റെ­യും ഉരു­ളു­കൾ പൊ­ട്ടി­യി­റങ്ങി­വന്നതാണ് നാം കാ­ണേ­ണ്ട കാ­ഴ്ച. സ്വന്തം ജീ­വനോ­പാ­ധി­കളും, ജീ­വനും പോ­ലും പണയം വെച്ച് സഹജീ­വനു­കളെ­ രക്ഷി­ക്കാ­നാ­യി­ ആരു­ടെ­യും പ്രേ­രണകൂ­ടാ­തെ­ ഇറങ്ങി­യ മത്­സ്യത്തൊ­ഴി­ലാ­ളി­കൾ തങ്ങളു­ടെ­ പക്കലാണ് കാ­രു­ണ്യത്തി­ന്റെ­യും സഹജാ­വബോ­ധത്തി­ന്റെ­യും ഏറ്റവും കനപ്പെ­ട്ട നി­ക്ഷേ­പമു­ള്ളതെ­ന്ന്­ ലോ­കത്തി­നു­ മു­ന്നിൽ വെ­ളി­വാ­ക്കി­. പലരു­ടെ­യും ബാ­ങ്കു­കളി­ലു­ള്ള നി­ക്ഷേ­പത്തി­ന്റെ­ എത്രയോ­ ഇരട്ടി­ മാ­നവി­ക നി­ക്ഷേ­പം ഉള്ളിൽ വഹി­ക്കു­ന്ന അവരു­ടെ­ മു­ന്നിൽ ബഹു­മാ­നത്തോ­ടെ­ തലകു­നി­ച്ചേ­ മതി­യാ­വൂ­. വലി­യ ബാ­ങ്ക് നി­ക്ഷേ­പക്കാ­രിൽ പലരും ഇന്ന് ജീ­വി­ക്കു­ന്നത് ധാ­രമു­റി­യാ­തെ­ ഒഴു­കി­യ ഈ കാ­രു­ണ്യ നി­ക്ഷേ­പത്തി­ന്റെ­ കു­ളി­ർ­മ്മയി­ലാണ് എന്നത് സമകാ­ലി­ക ചരി­ത്രത്തി­ന്റെ­ മറക്കാൻ പാ­ടി­ല്ലാ­ത്ത ഒരേ­ടാ­ണ്.

പ്രളയം ഉച്ചനീ­ചത്വ, ജാ­തി- മത രാ­ഷ്ട്രീ­യ പരി­ഗണനകളു­ടെ­ മതി­ൽ­ക്കെ­ട്ടു­കൾ തകർ­ത്തെ­റി­ഞ്ഞി­രു­ന്നു­. ഉഴു­തു­മറി­ക്കപ്പെ­ട്ട മനോ­ഭൂ­മി­കയിൽ ദുഃ­ഖകരമെ­ന്നു­  പറയട്ടെ­, മതരാ­ഷ്ട്രീ­യത്തി­ന്റെ­ വി­ഷക്കളകൾ വീ­ണ്ടും പൂ­ർ­വ്വാ­ധി­കം ശക്തി­യോ­ടെ­ നാ­ന്പ് നീ­ട്ടാൻ തു­ടങ്ങി­ക്കഴി­ഞ്ഞു­. ഒരു­ കാ­ര്യം ധർമ്മരോ­ഷത്തോ­ടെ­ പറയേ­ണ്ടി­ വരു­ന്നു­. കേ­രളം നീ­റു­ന്നത് അമി­തമാ­യ രാ­ഷ്‌ട്രീ­യവൽ­ക്കരണം കൊ­ണ്ടാ­ണ്. പരസ്പ്പരബന്ധത്തി­ന്റെ­യോ­ ഒരാ­ശയത്തി­ന്റെ­ മെ­റി­റ്റി­ന്റെ­യോ­ അടി­സ്ഥാ­നത്തി­ലു­ള്ള സത്യസന്ധമാ­യ വി­ലയി­രു­ത്തൽ ഒരി­ടത്തു­മി­ല്ല. എല്ലാ­റ്റി­നെ­യും ചു­റ്റി­പ്പറ്റി­യു­ള്ള രാ­ഷ്ട്രീ­യ മു­തലെ­ടു­പ്പ് മാ­ത്രമാണ് നടക്കു­ന്നത്. അതൊ­ന്നും തന്നെ­ ധാ­ർ­മ്മി­കതയി­ലൂ­ന്നി­യവയു­മല്ല എന്നു­തന്നെ­യല്ല, എവി­ടെ­യെ­ങ്കി­ലും  ധാ­ർ­മ്മി­കത കണ്ടാൽ അതി­നെ­ പല്ലും നഖവും ഉപയോ­ഗി­ച്ച് ആക്രമി­ച്ച് ചോ­ര വാ­ർ­ത്ത് ഇല്ലാ­യ്മ ചെ­യ്യേ­ണ്ടതാണ് തങ്ങളു­ടെ­ ബാ­ധ്യതയെ­ന്ന് ആ ലഹരി­ തലക്കു­പി­ടി­ച്ചവർ കരു­തു­ന്നു­. അതു­തന്നെ­യാണ് ഈ പ്രളയകാ­ലത്തു­ നദി­കൾ വഴി­മാ­റി­യൊ­ഴു­കാ­നും നി­രവധി­യാ­യ ഉരു­ൾ­പൊ­ട്ടലു­കളാൽ ജീ­വി­തത്തി­ലു­ള്ള ഒരു­പാട് പ്രതീ­ക്ഷകൾ ഒലി­ച്ചു­പോ­കാ­നും കാ­രണം. കൂ­ടു­തൽ പണമു­ണ്ടാ­ക്കാം എന്ന് കരു­തി­ എടു­ക്കു­ന്ന തീ­രു­മാ­നങ്ങൾ ഉണ്ടാ­ക്കു­ന്നത് കൂ­ടു­തൽ ദു­രി­തങ്ങളും ദു­രന്തങ്ങളും മാ­ത്രമാ­ണ്.

തരക്കേ­ടി­ല്ലാ­ത്ത ഒരു­ സംഖ്യ പോ­ക്കറ്റിൽ കി­ടന്നി­ട്ടും അത് ഒരു­തരത്തി­ലും ചി­ലവാ­ക്കാ­നാ­വാ­തെ­ ദു­രി­താ­ശ്വാ­സ ക്യാ­ന്പിൽ അന്തി­യു­റങ്ങി­ ആരോ­ കൊ­ടു­ത്ത ഭക്ഷണവും കഴി­ച്ച് ഒരാ­ഴ്ചയോ­ളം കഴി­ച്ചു­കൂ­ട്ടി­യ ഒരു­ സു­ഹൃ­ത്ത് പറഞ്ഞു­ സമാ­ന അനു­ഭവം പങ്കു­വെ­ക്കു­ന്ന പലരെ­യും ആ ക്യാ­ന്പിൽ കണ്ടെ­ന്ന്. ഗാ­ഡ്‌ഗിൽ കമ്മറ്റി­ റി­പ്പോ­ർ­ട്ട് തങ്ങളു­ടെ­ സ്ഥാ­പി­ത താ­ൽ­പ്പര്യ സംരക്ഷണാ­ർ­ഥം തള്ളി­ക്കളയാൻ അരയും തലയും മു­റു­ക്കി­ ഇറങ്ങി­യ  കക്ഷി­ രാ­ഷ്ട്രീ­യ ദു­ഷ്പ്രഭു­ക്കന്മാ­രിൽ ആർ­ക്കെ­ങ്കി­ലും ഇത്തരത്തിൽ ഒരനു­ഭവം ഉണ്ടാ­കണമെ­ന്ന് ആരെ­ങ്കി­ലും ആഗ്രഹി­ച്ചു­ പോ­യാൽ ഈ സാ­ഹചര്യത്തിൽ അത് സ്വാ­ഭാ­വി­കമാ­ണ്. കാ­രണം പ്രഫസർ ഗാ­ഡ്‌ഗി­ലിന് അങ്ങി­നെ­യെ­ങ്കി­ലും ഒരു­ സാ­ഡി­സ്റ്റിക് ചി­രി­ ചി­രി­ക്കാ­നാ­വട്ടെ­ എന്നവർ കരു­തു­ന്നു­ണ്ടാ­വും. രണ്ടാ­യി­രത്തോ­ളം പേ­ജു­കളു­ള്ള ആ റി­പ്പോ­ർ­ട്ട് സമർ­പ്പി­ച്ചത്തി­നു­ പി­ന്നി­ലെ­ ആത്മാ­ർ­ഥത അംഗീ­കരി­ക്കപ്പെ­ടാ­തെ­ പോ­യതിൽ അങ്ങി­നെ­യൊ­രു­ ഗൂ­ഢമാ­യ ആനന്ദമെ­ങ്കി­ലും അദ്ദേ­ഹത്തി­നു­ണ്ടാ­കട്ടെ­.

ഈ ദു­ർ­ഘട സാ­ഹചര്യത്തിൽ മനു­ഷ്യന് ഉപകാ­രപ്രദമാ­യ പ്രവൃ­ത്തി­കൾ ചെ­യ്തവരെ­യും അവർ ചെ­യ്ത പ്രവൃ­ത്തി­കളെ­യും രാ­ഷ്ട്രീ­യത്തി­ന്റെ­ കണ്ണിൽ വി­ലയി­രു­ത്തു­ന്ന അറപ്പു­ളവാ­ക്കു­ന്ന കാ­ഴ്ച ഒരു­പാട് ഇതി­നി­ടെ­യിൽ കണ്ടു­. സേ­വനങ്ങളെ­ വി­ലയി­രു­ത്തു­ന്നതിൽ കാ­ട്ടു­ന്ന ഇത്തരം പക്ഷഭേ­ദങ്ങൾ രാ­ഷ്ട്രീ­യം ദ്രവി­പ്പി­ക്കു­ന്ന കേ­രളത്തി­ന്റെ­ നേ­ർ­ചി­ത്രമാണ് കാ­ട്ടി­ത്തന്നത്.

പ്രളയജലം ഒഴു­കി­മാ­റി­യപ്പോൾ രാ­ഷ്ട്രീ­യം മാ­ത്രം അടി­സ്ഥാ­നപ്പെ­ടു­ത്തി­യു­ള്ള ആരോ­പണ പ്രത്യാ­രോ­പണങ്ങളു­ടെ­ പ്രളയം തി­രി­ച്ചു­ വന്നി­ട്ടു­ണ്ട്. നി­ലവാ­രം പണ്ടത്തേ­തി­നേ­ക്കാൾ വളരെ­ താ­ഴെ­. “ഞങ്ങൾ മലയാ­ളി­കളു­ടെ­ ചി­ന്താ­പരമാ­യ നി­ലവാ­രം കൂ­ട്ടി­യെ­ടു­ക്കാൻ പ്രകൃ­തി­യോ­  പ്രളയമോ­ വി­ചാ­രി­ച്ചാൽ നടക്കൂ­ലാ­, അതി­നു­ ഞങ്ങൾ നി­ന്ന് തരൂ­ലാ­. രാ­ഷ്ട്രീ­യം തലക്കു­പി­ടി­ച്ച ഞങ്ങൾ പരസ്പ്പരം ആരോ­പി­ച്ചു­ ചെ­ളി­ വാ­രി­യെ­റി­ഞ്ഞു­ പരസ്പ്പരം വലി­ച്ചു­ താ­ഴ്ത്തി­ ഞണ്ടു­മാ­യു­ള്ള ഞങ്ങളു­ടെ­ ചി­രകാ­ലബന്ധം അഭംഗു­രം തു­ടരു­കതന്നെ­ ചെ­യ്യും. ചെ­യ്യു­ന്നതി­ന്റെ­ നന്മയി­ലല്ല, അതി­ലെ­ കു­റ്റം കണ്ടു­പി­ടി­ക്കു­ന്നതി­ലാണ് ഞങ്ങളു­ടെ­ നി­താ­ന്തമാ­യ ആനന്ദം” ഇങ്ങനെ­യൊ­ക്കെ­യാണ് ഇന്ന് പലരും ചി­ന്തി­ക്കു­ന്നതെ­ന്നു­ തോ­ന്നി­പ്പോ­കു­ന്ന സാ­ഹചര്യമാണ് ഇപ്പോൾ കേ­രളത്തിൽ നി­ലനി­ൽ­ക്കു­ന്നത്.

സമാ­നതകളി­ല്ലാ­ത്ത ദു­രി­തം ഒഴു­ക്കി­ത്തന്ന് നമ്മെ­ പാ­ഠം പഠി­പ്പി­ക്കാൻ ശ്രമി­ച്ച പ്രകൃ­തി­യോട് ഇല്ല ഞങ്ങൾ നി­ന്റെ­ പാ­ഠമൊ­ന്നും പഠി­ക്കി­ല്ല എന്ന ധാ­ർ­ഷ്ട്യമാണ് ഇത്ര ദ്രു­തഗതി­യി­ൽ­ത്തന്നെ­ പു­റത്തെ­ടു­ക്കപ്പെ­ട്ടി­രി­ക്കു­ന്നത്. ട്രോ­ളു­കളും ഫോ­ട്ടോ­ഷോ­പ്പ് പ്രയോ­ഗങ്ങളും കൂ­ടു­തൽ തറ നി­ലവാ­രത്തിൽ പൂ­ർ­വ്വാ­ധി­കം ശക്തി­യോ­ടെ­ രംഗപ്രവേ­ശം ചെ­യ്തി­രി­ക്കു­ന്നു­. വെ­ള്ളമി­റങ്ങി­യപ്പോൾ ഞങ്ങൾ­ക്ക് കി­ട്ടി­യത് പ്രകൃ­തി­യു­ടെ­ പാ­ഠമൊ­ന്നു­മല്ല, ചെ­ളി­ മാ­ത്രമാ­ണ്. അത് പരസ്പ്പരം വാ­രി­യെ­റി­ഞ്ഞ്­ ഞങ്ങൾ ആത്മസംതൃ­പ്തി­ കണ്ടെ­ത്തും. ഭാ­വി­യിൽ ഇതാ­വർ­ത്തി­ക്കാ­തി­രി­ക്കാൻ എന്ത് ചെ­യ്യണമെ­ന്ന് ചി­ന്തി­ക്കാ­നൊ­ന്നും ഇപ്പോൾ സമയമി­ല്ല, ഞങ്ങൾ എറി­യാ­നു­ള്ള ചെ­ളി­ വാ­രി­യെ­ടു­ക്കട്ടെ­...

You might also like

Most Viewed