ദുബായിൽ പ്രവാസികൾക്ക് ഗ്രാറ്റുവിറ്റി സേവിംഗ്സ് പദ്ധതികൾ
പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്‌കീമിന് തുടക്കം കുറിച്ച് ദുബായ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായാണ് ദുബായ് ഗ്രാറ്റുവിറ്റി സേവിംഗ്‌സ് സ്‌കീം ആവിഷ്‌ക്കരിച്ചത്. എൻഡ് ഓഫ് സർവീസ് സേവിംഗ്‌സ് സ്‌കീം പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ദുബായിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ദുബായ് തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന സാമ്പത്തിക സാമൂഹിക സ്ഥിരത വർദ്ധിപ്പിക്കുന്നതിൽ സേവിംഗ്‌സ് സ്‌കീം പ്രധാന പങ്ക് വഹിക്കുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ അൽ ബസ്തി അറിയിച്ചു. ഈ പദ്ധതി പ്രവാസികൾക്ക് അവരുടെ സേവനാനന്തര ആനുകൂല്യങ്ങൾ നിക്ഷേപിക്കാനോ പരിരക്ഷിക്കാനോ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

