അബുദാബി ബിഗ് ടിക്കറ്റ്; 40 കോടി രൂപയുടെ ഭാഗ്യം കൊല്ലം സ്വദേശിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ആലോചനയെന്നും രഞ്ജിത് പറഞ്ഞു. 349886 എന്ന നമ്പറിനാണ് സമ്മാനം. 2008 മുതല്‍ ദുബായ് ടാക്സിക്ക് കീഴില്‍ വിവിധ കമ്പനികളിലായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്.