കാസർഗോഡ് അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി


കാസർഗോഡ്: കീഴൂർ അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽപ്പെട്ട് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാസർഗോഡ് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എസ്. സന്ദീപ് (32), എസ്. കാർത്തിക് (18), എ. രതീഷ്(35) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ ആറോടെയാണ് ശക്തമായ തിരയിൽ "സന്ദീപ് ആഞ്ജനേയ' എന്ന തോണി കീഴ്‌മേൽ മറിഞ്ഞത്. നാലുപേർ നീന്തി രക്ഷപ്പെട്ടു. ബി. മണിക്കുട്ടൻ (34), രവി (42), ശശി (35), ഷിബിൻ (23) എന്നിവരാണ് രക്ഷപ്പെട്ടത്. 

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഷിബിൻ തീവ്രപരിചരണ വിഭാഗത്തിലാണ്. അടുക്കത്തുബയലിലെ ചന്ദ്രൻ, കണ്ടോതി ആയത്താർ എന്നിവരുടെതാണ് അപകടത്തിൽപെട്ട തോണി. തിരുവനന്തപുരത്തുനിന്ന് പണിതുകൊണ്ടുവന്ന തോണി രണ്ടുമാസം മുന്പാണ് നീറ്റിലിറക്കിയത്.

You might also like

  • Straight Forward

Most Viewed