യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് വിമാന കന്പനികൾ


 

ദുബൈ: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ്. എയർ ഇന്ത്യക്കു പുറമെ മറ്റു പല വിമാന കന്പനികളും വൺവേക്ക് മികച്ച ഓഫറാണ് നൽകുന്നത്. ബാഗേജിന്റെ കാര്യത്തിലും വിമാന കന്പനികൾ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ഏതാണ്ട് 300 ദിർഹത്തിന് ടിക്കറ്റ് ലഭിക്കുന്ന സാഹചര്യമുണ്ട്. നികുതി ഉൾപ്പെടെ കുറഞ്ഞ നിരക്കാണ് ബജറ്റ് എയർലൈൻ കന്പനികൾ ഇപ്പോൾ ഈടാക്കുന്നത്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ അടക്കം 8 കിലോ ഹാൻഡ് ബാഗേജും അനുവദിക്കുന്നുണ്ട്. ജനുവരി ആദ്യവാരം ഉയർന്ന നിരക്കായിരുന്നു ദുബൈയിൽ നിന്ന് കേരളത്തിലേക്ക്. 700 ദിർഹം വരെ വൺവേ നിരക്കായി ഈടാക്കിയിരുന്നു. അതാണിപ്പോൾ പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. മാർച്ച് അവസാനം വരെ കുറഞ്ഞ നിരക്ക് തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed