രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം

ന്യൂഡൽഹി: രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. 2020 ജനുവരി മുപ്പതിനാണ് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. വാക്സിൻ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന് സ്വന്തമായി തയ്യാറാക്കാനായി എന്നത് നേട്ടമാണ്. അതേസമയം ഇന്ത്യയിൽ ഇന്നലെ പുതുതായി 13,083 പേർക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 14,808 പേർ കോവിഡ് മുക്തി നേടുകയും 137 പേർ കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. ഇതുവരെ 1,54,147 പേരാണ് മഹാമാരിയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത്. നിലവിൽ 1,69,824 പേരാണ് ചികിത്സയിലുള്ളത്.