ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: നിര്‍ണായക തെളിവ് ലഭിച്ചു

ഡല്‍ഹിയിൽ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിൽ രണ്ടു പേരുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഇവര്‍ ടാക്‌സിയിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കുന്നു. അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് ഇസ്രായേല്‍ എംബസിക്ക് സമീപത്തെ നടപ്പാതയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് ഇന്നും പരിശോധന നടത്തും.