രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്ക് നിർബന്ധം
ദുബൈ: പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവ് ഉണ്ടായിരിക്കുക. അത്തരം ബുദ്ധിമുട്ടുകളുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല.
കുട്ടികളില്‍ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും അവര്‍ വൈറസ് വാഹകരാകാമെന്നും മറ്റുള്ളവര്‍ക്ക് അതെളുപ്പത്തില്‍ ബാധിക്കാമെന്നും മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാദ്ധ്യത കുറക്കുമെന്നും യു.എ.ഇ. സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

