യുഎഇയിലും ഒമാനിലും കോവിഡ് രോഗബാധ കുറയുന്നു


അബുദാബി: യുഎഇയിലും ഒമാനിലും കോവിഡ് രോഗബാധ കുറയുന്നു. യുഎഇയിൽ ഇന്ന് 262 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 195 പേർ‍ക്ക് കൂടി രോഗം ഭേദമായി. 62,966 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 56,961 ആണ് ആകെ രോഗ മുക്തരായവരുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 358 ആയി. 64,110 പുതിയ കൊവിഡ് പരിശോധനകൾ നടത്തി. നിലവിൽ 5,647 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം ഒമാനിൽ കൊവിഡ് മുക്തി നിരക്കിലൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 596 പേർക്ക് കൂടി രോഗം ഭേദമായി.ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആയി.  263 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82050 ആയി ഉയർന്നു. 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഒമാനിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി. 458 പേരാണ് നിലവിൽ‍ ആശുപത്രികളിൽ‍ ചികിത്സയിലുള്ളത്. ഇതിൽ 164 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed