അബുദാബിയിൽ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് പിഴ കൂടാതെ മടങ്ങാം


അബുദാബി : വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം. മാർച്ച് ഒന്നിനു മുൻപ് വിസ കാലാവധി അവസാനിച്ച പ്രവാസികൾക്കാണ് പിഴ കൂടാതെ രാജ്യം വിടാൻ ആഗസ്റ്റ് 17 വരെ സമയം നൽകികൊണ്ട് യുഎഇ സർക്കാർ ഉത്തരവിറക്കിയത്. 

ഇതനുസരിച്ച് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 5 ദിവസം മുന്പെങ്കിലും അപേക്ഷ സമർപ്പിക്കണം. ഇമിഗ്രേഷൻ വകുപ്പിൽ നിന്നുള്ള അനുമതിയും യാത്രക്ക് മുൻപ് നേടിയിരിക്കണം. കാലാവധി തീർന്ന വിസയിൽ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികൾ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ ഇതുസംബന്ധിച്ച നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകണമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed