കൊവിഡ് ടെസ്റ്റ് റിസൾട്ടിൽ മാറ്റം വരുത്തി; യുഎഇയിൽ‍ നിരവധിപ്പേർക്കെതിരെ നടപടി


അബുദാബി: അബുദാബിയിൽ പ്രവേശിക്കുന്നതിനായി കൊവിഡ് പരിശോധനാ റിസൾട്ട് മെസേജുകളിൽ കൃത്രിമം കാണിച്ച നിരവധിപ്പേർക്കെതിരെ നിയമനടപടി. വിവിധ രാജ്യക്കാരായ 102 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ഫെഡറൽ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാേസ്റ്റഴ്‍സ് പ്രോസിക്യൂഷൻ ആക്ടിങ് ഡയറക്ടർ സലീം അൽ സാബി അറിയിച്ചു.

അബുദാബിയിൽ പ്രവേശിക്കുന്നതിന് നിലവിൽ കൊവിഡ് പരിശോധനാ ഫലം ആവശ്യമാണ്. അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഫലമറിയിച്ചുകൊണ്ടുള്ള മെസേജോ അല്ലെങ്കിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ലഭിക്കുന്ന പരിശോധനാ ഫലമാണ് യാത്രക്കാർ‍ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. പരിശോധനാ ഫലം സംബന്ധിച്ച മെസേജുകളിൽ കൃത്രിമം കാണിച്ച് അബുദാബിയിൽ കടക്കാൻ‍ ശ്രമിച്ചവർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി അധികൃതർ ഏർപ്പെടുത്തിയ നിർദ്ദേശങ്ങളെല്ലാം രാജ്യത്തെ സ്വദേശികളും പ്രവാസികളും കർശനമായി പാലിക്കണമെന്ന് അൽ സാബി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരിക്കുന്ന നടപടികൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed