ഗൾഫിൽ നിന്ന് ഗർഭിണികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന് നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ദുബൈയിൽ മരിച്ചു


ഷാർ‍ജ: കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് യുഎഇയിൽ നിന്ന് നാട്ടിൽ പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സുപ്രീം കോടതിയിൽ ഹർജി നൽകി ശ്രദ്ധേയായ ഗർഭിണി കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രൻ(29) ഷാർജയിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു. ഗർഭിണിയായ തന്റെ പ്രിയതമയെ സുരക്ഷിതമായി നാട്ടിലെത്തിച്ച നിഥിന്റെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സ്വകാര്യ കന്പനിയിൽ എന്‍ജിനീയറായ നിഥിൻ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്‍റെ യുഎഇയിലെ കോ ഒാർഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫെയസ്ബുക്ക് പ്രൊഫൈലിലെ പേര് ‘നിഥിൻ സി ഒ പോസിറ്റീവെ’ന്നാണ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകരിലൊരാളുമായിരുന്നു. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

You might also like

Most Viewed