അഡ്വ: എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ ടി വി ചലഞ്ച് ഏറ്റെടുത്ത് പ്രവാസി വിദ്യാർത്ഥികൾ


മനാമ: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുമ്പാവൂർ എം എൽ എ ടി വി ചലഞ്ച് ആരംഭിച്ചത്. ഇതിലേക്ക് ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥികളായ അന്ന ഐജി ജോർജ്,ജോൺ ഐജി ജോർജ്, ഇവ അന്ന ലാൽ എന്നിവർ ചേർന്ന് കുടുക്ക പൊട്ടിച്ച തുക നൽകി മാതൃകയായി.


ഓ ഐ സി സി ബഹ്‌റൈൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബിനാണ് കുട്ടികൾ തുക കൈമാറിയത്. രണ്ട് ടി വി വാങ്ങുവാനുള്ള തുകയാണ് കുട്ടികൾ കൈമാറിയത്.

You might also like

Most Viewed