തൃശൂർ സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു


ഷാർജ: തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയകാവ് പഴുന്തറ തേപറന്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് ആണ് മരിച്ചത്.

ഷാർജയിൽ കൺസ്ട്രക്ഷൻ കന്പനിയിൽ ഡ്രൈവറായിന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കുമെന്ന് സഹോദരൻ അഷറഫ് പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed