ക്വാറന്‍റൈനിൽ‍ പോവാതെ തമിഴ്‍നാട്ടിലെ റെഡ് സോണിൽ നിന്നെത്തിയ വിദ്യാർത്ഥികൾ


കോട്ടയം: തമിഴ്‍നാട്ടിലെ തീവ്രബാധിത മേഖലയിൽ‍ നിന്ന് സംസ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ സർ‍ക്കാർ ക്വാറന്‍റൈനിൽ പോയില്ല. തമിഴ്‍നാട്ടിലെ റെഡ് സോണായ തിരുവള്ളൂരിൽ നിന്ന് കോട്ടയത്ത് തിരികയെത്തിയത് 34 വിദ്യാർത്ഥികളാണ്. എന്നാൽ ഇതിൽ നാലുപേർ മാത്രമാണ് ക്വാറന്‍റൈനിൽ പോയത്. ബാക്കിയുള്ളവരെ കണ്ടെത്താൻ ജില്ലാഭരണകൂടം പൊലീസിന്‍റെ സഹായം തേടി.

അതേസമയം മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ 2340 പേരെ കടത്തിവിട്ടു. ഇതിൽ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‍സ്‍പോട്ടുകളിൽ നിന്ന് വന്നവരുമായ 227 പേരെ ഇൻസ്‍റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലാക്കി. മുത്തങ്ങ അതിർത്തിവഴി വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവർക്ക് സ്വന്തം വാഹമില്ലെങ്കിൽ ചെക്‍പോസ്റ്റിന് സമീപം ടാക്സി കാറുകൾ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികൾ ബുദ്ധിമുട്ടിലാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed