സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് മെയ് 17ന് ശേഷം പരിഗണിച്ചാൽ മതിയെന്ന് സിപിഎം
തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നത് രാജ്യത്തെന്പാടും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സിപിഎം. മദ്യശാലകൾ തുറക്കുന്ന കാര്യം ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 17ന് ശേഷം തീരുമാനിച്ചാൽ മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടത്.
കേരളം നിലവിൽ മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. അടുത്തയാഴ്ച മുതൽ കള്ളുഷാപ്പുകൾ മാത്രമാണ് തുറക്കുന്നത്. കൊവിഡിനെ പിടിച്ചുകെട്ടിയ സാഹചര്യത്തിൽ ഇനി രോഗബാധിതരുടെ എണ്ണം കൂടിയാൽ അത് തിരിച്ചടിയാകുമെന്നുമാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വിലയിരുത്തൽ.

