രാജ്യങ്ങളിൽ നാശം വിതച്ച് കനത്ത മഴ; ദുബായ് മാളിലും വെള്ളം കയറി


ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നാശം വിതച്ച് വ്യാപക മഴ. യു.എ.ഇയിൽ ഇടിമിന്നലോടെ പെയ്ത മഴ വിമാന സർവ്വീസുകളെയും ബാധിച്ചു. കനത്ത മഴയിൽ പ്രധാന ഷോപ്പിംഗ് മാളുകളിലടക്കം വെള്ളം കയറി. പലയിടങ്ങളിലും റോഡില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായ് മാളിലെ ചില ഷോപ്പുകളിലും മഴവെള്ളം കയറി. മുകൾഭാഗത്തു നിന്നുള്ള ചോർച്ച വഴി മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാന്‍ ജീവനക്കാർ ഇറങ്ങേണ്ടി വന്നു. സന്ദർശകർ പകർത്തിയ ഇതിന്‍റെ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അബുദാബിയിൽ ഞായറാഴ്ച ഉച്ച മുതൽ വൈകുന്നേരം വരെ മഴ പെയ്തു. ലൂവ്ര് അബുദാബി മ്യൂസിയത്തിലും വെള്ളം കയറി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed