ദുബായിലെ ലേബര്‍ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രിക്ക് ഭക്ഷണവും സ്വീകരണവുമൊരുക്കി പ്രവാസി ഇന്ത്യക്കാര്‍


ദുബായ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ദുബായിലെ ലേബര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തി.  ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി ദുബായിയില്‍ എത്തിയത്. 
തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും നല്‍കി. തുടര്‍ന്നാണ് അദേഹം ദുബായിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. തൊഴിലാളികള്‍ക്കൊപ്പമാണ് അദേഹം ഉച്ചഭക്ഷണം കഴിച്ചത്. വിദേശകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം വി. മുരളീധരന്‍ പങ്കെടുക്കുന്ന യുഎഇയിലെ ആദ്യ പൊതു പരിപാടിയാണ് ഇത്. രണ്ടു ദിവസത്തെ നൈജീരിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദുബായിയില്‍ എത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed