പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുന്പ് ഇന്ത്യൻ ടീമിന് ഉപദേശവുമായി സച്ചിൻ


 

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടുന്ന ടീം ഇന്ത്യക്ക് ഉപദേശവുമായി സച്ചിൻ ടെൻഡുൽക്കർ. പാക്കിസ്ഥാൻ പേസർമാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ലക്ഷ്യമിടുമെന്ന് സച്ചിൻ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആമിർ ഫോമിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ഇന്ത്യക്കെതിരെ കോഹ്ലിയുടെയും രോഹിത്തിന്റെയും വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്താനാവും ആമിറും വഹാബ് റിയാസും ശ്രമിക്കുക.

 

എന്നാൽ ആ തന്ത്രത്തിൽ‍ വീഴാതെ രോഹിത്തും കോഹ്ലിയും വലിയ ഇന്നിംഗ്സുകൾ കളിക്കുകയും മറ്റ് ബാറ്റ്സ്മാന്‍മാർ ഇവരെ പിന്തുണച്ചു കളിക്കുകയുമാണ് വേണ്ടത്. ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരെ ഇന്ത്യൻ ബാറ്റ്സ്മാന്‍മാർ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുതെന്നും സച്ചിൻ പറഞ്ഞു. ഇന്ത്യ റൺസ് പിന്തുടരുകയാണെങ്കിലും ഈ സമീപനം തന്നെയായിരിക്കണം മുന്‍നിര ബാറ്റ്സ്മാന്‍മാർ സ്വീകരിക്കേണ്ടത്.

 

ആമിറിനെതിരെ ഡോട്ട് ബോളുകൾ അധികം കളിക്കാൻ‍ ശ്രമിക്കരുത്. അടിക്കാനുള്ള പന്താണെങ്കിൽ അടിച്ചിരിക്കണം. അതിജീവനം അല്ല നമ്മുടെ ലക്ഷ്യം. പ്രതിരോധിക്കുകയാണെങ്കിലും അത് പോസറ്റീവ് ആയിരിക്കണം. എല്ലാ മേഖലകളിലും ആക്രമണോത്സുകത പുറത്തെടുത്തേ മതിയാവു. നിങ്ങൾ പോസറ്റീവായാണ് പ്രതിരോധിക്കുന്നതെങ്കിൽ നിങ്ങളുടെ ശരീര ഭാഷയിൽ നിന്നു തന്നെ ബൗളർക്ക് നിങ്ങളുടെ ആത്മവിശ്വാസം അളക്കാനാവുമെന്നും സച്ചിൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed