മദർ ഓഫ് നേ­ഷൻ മേ­ള സന്ദർ­ശി­ച്ചത് ഒന്നരലക്ഷം പേ­ർ


അബുദാബി :  മദർ ഓഫ് നേഷൻമേള സന്ദർശിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകൾ‍. യു.എ.ഇ ജനറൽ‍ വുമൺസ് യൂണിയൻ ചെയർ‍വുമൺ ശൈഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി പത്ത് ദിവസം നടന്ന മേള യു.എ.ഇമാതൃത്വത്തിന്റെ വിവിധ തലങ്ങൾ തുറന്ന് കാട്ടുന്ന വേദിയായി.  

യു.എ.ഇ.യുടെ വികസനത്തിൽ വനിതകളുടെ സംഭാവനകൾ വ്യക്തമാക്കുന്ന പ്രദർശനങ്ങളും മേളയിൽ നടന്നു. ഭക്ഷണശാലകൾ, ചിത്രപ്രദർശനങ്ങൾ, നൃത്തസംഗീത പരിപാടികൾ എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി. ജി.സി.സി. രാജ്യങ്ങളിൽ‍ നിന്നുള്ള സന്ദർശകരടക്കമുള്ളവർ മേളയുടെ ഭാഗമായതായി അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് ചെയർമാൻ‍ മുഹമ്മദ് ഖലീഫ അൽ മുബാറഖ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed