സമ്മാന തട്ടിപ്പ് : സൗദിയിൽ ഏഴു പാകിസ്ഥാനികൾ അറസ്റ്റിൽ
ദമാം : സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന തട്ടിപ്പ് സംഘം ദമാമിൽ പിടിയിലായി. വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് സ്വദേശികളുമായും വിദേശികളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നത്. ഏഴ് പാകിസ്ഥാൻ പൗരന്മാരെയാണ് ദമാം പോലീസ് അറസ്റ്റ് ചെയ്തത്.
സമ്മാനമായി വൻതുക അടിച്ചിട്ടുണ്ടെന്നും അവ ലഭിക്കാൻ വ്യക്തിഗത വിവരങ്ങളും പണവും അയച്ചുതരണമെന്ന് ആവശ്യപ്പെട്ടുമാണ് ഫോൺ സന്ദേശങ്ങൾ ലഭിച്ചിരുന്നത്. സ്വദേശികളും വിദേശികളും വ്യാപകമായി തട്ടിപ്പിനിരയായതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതികളെ വലയിലാക്കിയതും.

