വി­രലടയാ­ള ഹാ­ജർ‍ നി­ർ‍­ബന്ധം : കു­വൈത്തിൽ‍ 200ലേ­റെ­ ജീ­വനക്കാർ‍ രാ­ജി­വെച്ചതാ­യി­ റി­പ്പോ­ർ‍­ട്ട്


കുവൈത്ത് സിറ്റി : സിവിൽ‍ സർവ്‍വീസ് കമ്മീഷൻ വിരലടയാള ഹാജർ‍ നിർ‍ബന്ധമാക്കിയതോടെ സേവനകാര്യമന്ത്രാലയത്തിൽ‍ നിന്ന് 200ലേറെ ജീവനക്കാർ‍ രാജിവെച്ചതായി റിപ്പോർ‍ട്ട്.   ഇക്കാര്യം സാമൂഹ്യസുരക്ഷാകാര്യങ്ങളുടെയും സിവിൽ‍ സർ‍വ്വീസ് കമ്മീഷന്റെയും ചുമതലയുളള അധികൃതർ‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും ഒഴിവ് വന്ന പോസ്റ്റുകളിലേക്ക് പുനർ‍ നിയമനം നടത്താനൊരുങ്ങുകയാണ് അധികൃതരിപ്പോൾ‍. 

പുനർ‍നിയമനത്തിലൂടെയോ പുതിയ നിയമനത്തിലൂടെയോ ആകും ഒഴിവുകൾ‍ നികത്തുക. എല്ലാ മന്ത്രാലയങ്ങൾ‍ക്കും വിരലടയാള ഹാജർ‍ നിയമം ഒക്ടോബർ‍ മാസം മുതൽ‍ ബാധകമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed