പുതുമോടിയിൽ അബുദാബിയിലെ പോലീസ് വാഹനങ്ങൾ

അബുദാബി : പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങിഅബുദാബി പോലീസ് വാഹനങ്ങൾ. വെള്ളയും നീലയും നിറമാണ് തലസ്ഥാന എമിറേറ്റിലെ പോലീസ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത്. നേരത്തേ ചുവപ്പും വെള്ളയുമായിരുന്നു. ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പുതിയ നിറങ്ങളിലുള്ള വാഹനങ്ങൾ പുറത്തിറക്കി.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെനൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിലാണ് പുത്തൻ വാഹനങ്ങൾ അവതരിപ്പിച്ചത്. ട്രാഫിക്, റെസ്ക്യൂ തുടങ്ങി പോലീസുമായി ബന്ധപ്പെട്ട എല്ലാ വാഹനങ്ങളും പു
തിയ നിറത്തിലേക്ക് മാറ്റി. പുതിയ ലോഗോയും യൂണിഫോമും ഉൾപ്പെടെ തലസ്ഥാന പോലീസ് അടിമുടി നവീകരിച്ചിരിക്കുകയാണ്.