ഒമാനിൽ മലയാളി യുവാവ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചു

മസ്്ക്കറ്റ് : ഒമാനിൽ മലയാളി യുവാവ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചു. കാസർകോഡ് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീൺ (31) ആണ് മരിച്ചത്. സ്വകാര്യ കന്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരികയായിരുന്നു.
സപ്തംബർ എട്ടിന് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പ്രവീൺ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിവരികയായിരുന്നു. ഇവിടെ വെച്ചാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. ആറു മാസം മുന്പാണ് പ്രവീൺ ദുബൈയിൽ നിന്നും ഒമാനിലേക്ക് എത്തിയത്.