ഖത്തറിലെ ആദ്യ ഫാൽക്കൺ പ്രദർശനം നാളെ മുതൽ

ദോഹ : ഖത്തറിലെ ആദ്യ രാജ്യാന്തര ഫാൽക്കൺ പ്രദർശനമായ ‘സുഹൈൽ’ 20 മുതൽ 24 വരെ സാംസ്‌കാരിക പൈതൃക കേന്ദ്രമായ കത്താറയിൽ നടക്കും. ഫാൽക്കണുകളെ വളർത്തുന്നവരും ഇവയെ ഉപയോഗിച്ചു വേട്ടയാടുന്നവരും ഗവേഷകരും പ്രദർശനത്തിനെത്തും. ഖത്തറിനുള്ളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളെത്തുന്നുണ്ട്.
ഖത്തറിൽ നിന്ന് 54 പേരും കുവൈത്തിൽ നിന്നു 15 പേരും സ്‌പെയിനിൽ നിന്ന് അഞ്ചു പേരും പാകിസ്ഥാനിൽ നിന്ന് നാലുപേരും ജർമ്മനിയിൽ നിന്നു മൂന്നുപേരും യു.എസ്, യു.കെ, ദക്ഷിണാഫ്രിക്ക, അസർബയ്‌ജാൻ, ലബനോൻ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തർ വീതവുമാണ് പ്രദർശനത്തിലേക്ക് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്.