മർദ്ദനത്തിനിരയായ ഇന്ത്യൻ യുവതിയെ അഭയ കേന്ദ്രത്തിലാക്കി
അബുദാബി : വീട്ടുടമയുടെ ക്രൂരമർദ്ദനത്തിന് ഇരയായ ഇന്ത്യൻ യുവതിയെ വനിതാ അഭയകേന്ദ്രത്തിലെത്തിച്ചു. രണ്ട് മാസം മുന്പ് അബുദാബിയിൽ ജോലിക്കെത്തിയ ബംഗളൂരു സ്വദേശിനി സമീറ (27)യെയാണ് പ്രാദേശിക സർക്കാർ അതോറിറ്റികളുടെ സഹായത്തോടെ അപാർട്ട്‌മെന്റിൽ നിന്നും രക്ഷപ്പെടുത്തിയത്.
അബുദാബിയിലെ ഒരു അപാർട്ട്‌മെന്റിലെ അടുക്കളയിൽ ഇവരെ അടച്ചുപൂട്ടുകയും മർദ്ദിക്കുകയും ചെയ്‌തതായാണ് പരാതി. ഫിലിപ്പീൻസ്, ഉഗാണ്ട, ഇന്തേനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവർക്കൊപ്പം അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തന്റെ മൊബൈൽ ഫോൺ വഴി ബംഗളൂരുവിലെ അഭിഭാഷകനായ ദർശന മിത്ര, സാമൂഹിക പ്രവർത്തക കാവേരി മെഡപ്പ എന്നിവർക്ക് സമീറ വോയ്‌സ് മെസേജ് അയച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട ഇവരെ ഇന്ത്യയിലേക്ക് മടങ്ങാൻ റിക്രൂട്ടിഗ് ഏജന്റ് അനുവദിക്കുന്നില്ലെന്നും യുവതി മർദനത്തിനിരയായി കഴിയുകയും ചെയ്യുകയാണെന്നു കാണിച്ച് ഇന്ത്യൻ വർക്കേഴ്‌സ് റിസോഴ്‌സ് സെന്റർ ഫെയ്‌സ് ബുക്ക് പേജിൽ ദർശന മിത്ര പോസ്‌റ്റിടുകയും ഇതേ തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു.
പ്രാദേശിക അധികൃതർ സമീറയെ അപ്പാർട്ടുമെന്റിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. റിക്രൂട്ടിഗ് ഏജന്റിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കുകയാണ്.

