ഖത്തറിൽ ട്രാ­ൻ­സി­റ്റ് സന്ദർ­ശകരു­ടെ­ എണ്ണത്തിൽ വൻ വർ­ദ്ധന


ദോഹ : ഖത്തറിലെ ട്രാൻസിറ്റ് സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ആറ് മാസത്തിനിടെ 39ശതമാനമാണ് വർദ്ധനവുണ്ടായത്. ഖത്തർ ടൂറിസം അതോറിറ്റിയും ഖത്തർഎയർവേയ്സും ആഭ്യന്തര മന്ത്രാലയവും ചേർന്നു നടപ്പാക്കിയ പദ്ധതികളാണ് ഇതിനു സഹായിച്ചത്. 

ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ ട്രാൻസിറ്റ് വിസയും അവർക്ക് ഒരുദിവസത്തെ സൗജന്യ താമസവും അനുവദിക്കാനുള്ള തീരുമാനവും ഇക്കാര്യത്തിൽ നിർണായകമായിരുന്നു. കഴിഞ്ഞ നവംബറിൽ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിച്ചതുമുതൽ 60,000 അപേക്ഷകളാണു ലഭിച്ചത്. ഈ വർഷം അവസാനത്തോടെ അപേക്ഷകരുടെ എണ്ണം രണ്ടുലക്ഷമായി വർദ്ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സൗജന്യ താമസവും വിസയുമുൾപ്പെടെയുള്ള പാക്കേജിൽ പ്രതിദിനം 600 അപേക്ഷകളാണു ഖത്തർ എയർവേയ്സിനു ലഭിക്കുന്നതെന്നു സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ട്രാൻസിറ്റ് വിസയിലൂടെ മാത്രം അടുത്ത 12 മാസത്തിനുള്ളിൽ രണ്ടുലക്ഷം വിനോദസഞ്ചാരികളെയാണു ദോഹയിൽ പ്രതീക്ഷിക്കുന്നതെന്നും അൽ ബേക്കർ പറഞ്ഞു.

സന്പദ്‌വ്യവസ്ഥ വൈവിധ്യ വൽക്കരി‍‍‍‍ക്കുകയെന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയിൽ സമഗ്രമായ മാറ്റമാണു ഖത്തർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ടൂറിസം നയം ലോക ടൂറിസം ദിനമായ സപ്തംബർ 27നു ഖത്തർ അവതരിപ്പിക്കും.

ദേശീയ ടൂറിസം നയത്തിലെ പ്രധാനമായ ഭാഗമാണുവിസ നടപടിക്രമങ്ങൾ എളുപ്പമാക്കുകയെന്നതെന്നു ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്മെന്റ് ഓഫിസർ ഹസൻ അൽ ഇബ്രാഹിം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed