സർക്കാർ വകുപ്പുകളുടെ പ്രവർത്തന മികവിന് നൂതന മാർഗങ്ങൾ തേടി ദുബൈ
ദുബൈ : എമിറേറ്റിലെ സർക്കാർ വകുപ്പുകൾ ഉപഭോക്താക്കൾക്ക് ൽകുന്ന സേവനംമെച്ചപ്പെടുത്താൻ അതിനൂതന മാർഗങ്ങൾ തേടുകയാണ് ദുബൈ അധികാരികൾ. ദുബൈ ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് പദ്ധതിയാണ് പുതിയ മാർഗങ്ങളുടെ നടത്തിപ്പിന് സർക്കാർ അവലംഭിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ക്രമസമാധാനം തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗവും പുതുപുത്തൻ ആശയങ്ങളുടെ പരീക്ഷണവും സാധ്യമാക്കും.
രോഗനിർണയത്തിൽ ചിലവു കുറഞ്ഞ മികച്ച സുരക്ഷിത സംവിധാനമാണു ദുബൈ ഹെൽത്ത് അതോറിറ്റിപദ്ധതിയിൽ ലക്ഷ്യമിടുന്നത്. രോഗപ്രതിരോധം, രോഗികളുടെ ആരോഗ്യനില പരിശോധിക്കൽ തുടങ്ങിയവയ്ക്ക് ഏറ്റവും മുന്തിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. കുറ്റകൃത്യങ്ങളുടെ എണ്ണം 50% കുറയ്ക്കാനാണു ദുബൈ പോലീസിന്റെ ശ്രമം.
2021 ആകുന്പോഴേക്കും റോഡപകട മരണനിരക്ക് ഒരുലക്ഷം പേർക്ക് 2.5 എന്ന നിരക്കിലേക്ക് എത്തിക്കാനാണ് ശ്രമം. ഉൽപ്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലയിൽ പരന്പരാഗത മാർഗങ്ങൾ ഉപേക്ഷിച്ചു പുത്തൻ വഴികൾ തേടുകയാണു ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി.
ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സേവനങ്ങൾ ഉപയോക്താക്കളിൽ എത്തിക്കാനാണ് സ്മാർട്ട് ദുബൈയിയുടെ ശ്രമം. പകുതി ചിലവിൽ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യകളുടെ സഹായം തേടും.
ദുബൈ വിമാനത്താവളത്തിലും മറ്റ് അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലും ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, നടപടിക്രമങ്ങൾ സുഗമമാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ശ്രമം. മുഖലക്ഷണങ്ങൾ തിരിച്ചറിയൽ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ തുടങ്ങിയവയുടെ ഉപയോഗം തുടങ്ങിയവയിലാണ് ശ്രദ്ധ.
മികച്ച സേവനങ്ങളിലൂടെ ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യവും സന്തോഷവും ലഭ്യമാക്കാനാണു ടെലികോം സേവന ദാതാക്കളായ ഡൂവിന്റെയും ഇത്തിസലാത്തിന്റെയും ശ്രമം. ഡിജിറ്റൽ സുരക്ഷാ മേഖലയിൽ ഇത്തിസലാത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു പദ്ധതിയിടുന്നത്.

