ചൈനയിൽ കെട്ടിടത്തിന് തീപിടിച്ച് 22 പേർ മരിച്ചു
ബീജിംഗ് : ചൈനയിലെ ജിയാൻഗ്സു പ്രവിശ്യയിൽ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 4.32നായിരുന്നു സംഭവം.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്നു അധികൃതർ അറിയിച്ചു.

