വിമാനത്താവളത്തില്‍ ബാഗേജുകള്‍ വലിച്ചെറിയുന്നു
അബുദാബി: കൊച്ചി വിമാനത്താവളത്തിലെ തൊഴിലാളികള്‍ ബാഗേജുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നു. പുത്തന്‍ എല്‍.സി.ഡി ടെലിവിഷന്‍ ഉപയോഗ ശൂന്യമായെന്ന പരാതിയുമായി മലയാളി യാത്രക്കാരന്‍ അധികൃതരെ സമീപിച്ചു.തൊടുപുഴ മുതലക്കോടം പട്ടയം കവല സ്വദേശി സിറാജുദ്ദീനാണ് നാട്ടിലേക്കുള്ള നാട്ടിലേക്കുള്ള യാത്രയില്‍ ബാഗേജായി കരുതിയ വില പിടിപ്പുള്ള എല്‍.സി.ഡി ടി.വി തകര്‍ത്തതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ജാബിര്‍ ശാഖ ഓഫീസില്‍ ഉദ്യോഗസ്ഥനായ സിറാജുദ്ദീന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.
ബുധനാഴ്ച പുലര്‍ച്ചയെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് എയര്‍വെയ്‌സിലായിരുന്നു യാത്ര.വ്യാഴാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി ബാഗേജ് പരിശോധിച്ചപ്പോള്‍ എല്‍.സി.ഡി ടി.വി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു എന്ന് സിറാജുദ്ദീന്‍ ‘മിഡില്‍ ഈസ്‌ററ് ചന്ദ്രിക’യോട് പറഞ്ഞു. സ്‌ക്രീന്‍ പൊട്ടി പൊളിഞ്ഞ നിലയിലാണ്. കൊച്ചി വിമാനത്താവളത്തിലെ തൊഴിലാളികളുടെ അശ്രദ്ധയാണ് പ്രശ്‌നത്തിന് ഹേതുവായത്. മാത്രമല്ല കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് നികുതിയായി രണ്ടായിരത്തി അഞ്ഞൂറിലധികം രൂപ ഈടാക്കുകയും ചെയ്തു.

