ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക്


കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക്. ബലോൻ ദ് ഓർ നേട്ടത്തിന് പിന്നാലെയാണ് ഫിഫ മികച്ച താരത്തിനുള്ള അവാർഡും അർജന്റീനൻ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. പുരസ്കാര മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബപ്പെയും മെസ്സി പിന്നിലാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ സ്പെയിൻ താരം ഐതാന ബോൺമതി സ്വന്തമാക്കി.

മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ സിറ്റിയുടെ ട്രെബിൾ നേട്ടമാണ് പെപ് ഗ്വാർഡിയോളെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്കാരം സറീന വിഗ്മാൻ സ്വന്തമാക്കി. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയാണ് സറീന വീഗ്‌മാൻ.

മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ കീപ്പർ അൻഡേഴ്സൺ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും താരമായ ഏർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടി. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം ബ്രസീൽ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീൽ ടീമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

article-image

dsadsdadsadsads

You might also like

  • Straight Forward

Most Viewed