ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ, ലോകചാമ്പ്യൻമാർക്ക് രണ്ടാം സ്ഥാനം


ലോകകപ്പിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന.

ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്.

റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ഇത്തവണ ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടിലെത്തി. പോർച്ചുഗൽ ഒൻപതിൽ മാറ്റമില്ലാതെ തുടരുമ്പോൾ പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനിന് 10ാം സ്ഥാനവുമാണുള്ളത്

ഈ ലോകകപ്പില്‍ സ്വപ്‌ന കുതിപ്പ് നടത്തി സെമി വരെയെത്തിയ മൊറോക്കോ ആദ്യമായി ലോക റാങ്കിങില്‍ 11ാം സ്ഥാനത്തെത്തി. ബ്രസീലിനെ അട്ടിമറിച്ച കാമറൂൺ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെൽജിയത്തെ പിന്തള്ളി ബ്രസീൽ റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയിൽ പുലർത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാർട്ടർ തോൽവിക്കുശേഷവും ബ്രസീൽ തുടരുകയാണ്.

article-image

jgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed