ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന് ഇരട്ട സ്വർണം

ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന് ഇരട്ട സ്വർണം. പുരുഷ−വനിതാ ടീമുകൾ സ്വർണം നേടി. തമിഴ്‌നാടിനെ തോൽപ്പിച്ചാണ് കേരള പുരുഷ ടീം സ്വർണം നേടിയത്. എതിരില്ലാതെ മൂന്ന് സെറ്റുകൾ നേടിയാണ് കേരളത്തിന്‍റെ വിജയം.
സ്‌കോർ 25−23, 28−26, 27−25. പശ്ചിമബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് വനിതാ ടീമിന്‍റെ സ്വർണനേട്ടം. 25−22, 36−34, 25−19നാണ് കേരളത്തിന്‍റെ ജയം. നിലവിലെ സ്വർണ മെഡൽ ജേതാക്കളായിരുന്നു കേരളം.