ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ലോവ്‌ലിന ബോർ‍ഗോഹെയ്ൻ


ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി ലോവ്‌ലിന ബോർ‍ഗോഹെയ്ൻ. ബോക്സിങ് ഫെഡറേഷൻ മാനസികമായി തളർത്തുന്നെന്ന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് കൂടിയായ ലോവ്‌ലിന പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ സാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. അസമിൽ‍ നിന്ന് ഒളിംപിക്സിൽ‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ബോർ‍ഗോഹെയ്ൻ‍.

ടോക്കിയോ ഒളിമ്പിക്സിൽ‍ മെഡൽ‍ നേടാൻ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷൻ‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍റെ നടപടികൾ‍ മൂലം എനിക്ക് പരിശീലന ക്യാമ്പിൽ ഇപ്പോൾ‍ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുവഴി കടുത്ത മാനസിക സമ്മർ‍ദ്ദത്തിലാണ് ഗെയിംസിന് മുന്നോടിയായുള്ള എന്‍റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണെന്ന് ലോവ്‌ലിന പറഞ്ഞു.

ഇംഗ്ലണ്ടിലെ ബർ‍മിംഗ്‌ഹാമിൽ‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെൽ‍ത്ത് ഗെയിംസിൽ‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോർ‍ഗോഹെയ്ന്‍ ഇപ്പോൾ‍. എന്നാൽ‍ താനിപ്പോൾ‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോർ‍ഗോഹെയ്ന്‍ ട്വിറ്ററിൽ‍ കുറിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed