ട്വന്റി 20; ഓസീസിനെ ആറു വിക്കറ്റിന് തകര്‍ത്തു, ഇന്ത്യയ്ക്ക് പരന്പര
സിഡ്നി: ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ. ജയിക്കാൻ 14 റൺസ് വേണ്ടപ്പോൾ ഡാനിയൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സറുകൾ നേടിയ ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര ഇന്ത്യ സ്വന്തമാക്കി. 22 പന്തുകൾ നേരിട്ട ഹാർദ്ദിക് പാണ്ഡ്യ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 42 റൺസോടെ പുറത്താകാതെ നിന്നു.

