700 തികച്ച് മെസി; എന്നിട്ടും സമനിലക്കുരുക്ക് ഒഴിയാതെ ബാഴ്സ


ബാഴ്‌സലോണ: ലയണൽ‍ മെസിയുടെ 700−ാം കരിയർ ഗോളിനിടയിലും സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന സമനില. അത്‍ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോൾ അടിച്ചാണ് നിലവിലെ ചാന്പ്യൻമാർ സമനില വഴങ്ങിയത്. മൂന്ന് പെനാൽറ്റി ഗോളുകളും ഒരു സെൽഫ് ഗോളുമാണ് കളിയിൽ ഉണ്ടായത്. അന്പതാം മിനുറ്റിൽ പെനാൽറ്റിയിലൂടെ മെസി 700 തികച്ചു.

നിർണായക മത്സരത്തിൽ സമനില വഴങ്ങിയതോടെ ബാഴ്സയുടെ കിരീട പ്രതീക്ഷകൾക്കും മങ്ങലേറ്റു. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്‍റ് പിന്നിലാണ് ബാഴ്സ ഇപ്പോൾ. റയൽ ഒരു മത്സരം കുറവാണ് കളിച്ചത്. റയലിന് 71ഉം ബാഴ്സയ്ക്ക് 70ഉം പോയിന്‍റാണ് ഉള്ളത്. റയൽ മാഡ്രിഡ് നാളെ രാത്രി ഗെറ്റാഫെയെ നേരിടും. ഈ മത്സരം ജയിച്ചാൽ റയലിന് ആധിപത്യം നേടാം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed