സ്‌പാനിഷ് ലീഗ്: മയോർക്കെയെ തകർത്ത് റയൽ മാഡ്രി‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്


മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രി‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. മയോർക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. വിനിഷ്യസ് ജൂനിയർ, സെർജിയോ റാമോസ് എന്നിവർ റയലിന് വേണ്ടി ഗോളുകൾ നേടി. 19−ാം മിനുറ്റിലായിരുന്നു വിനിഷ്യസിന്‍റെ ഗോൾ എങ്കിൽ 56−ാം മിനുറ്റിൽ ഫ്രീകിക്കിൽ നിന്നാണ് റാമോസ് ലക്ഷ്യം കണ്ടത്.

ബാഴ്‌സലോണയ്‌ക്കും റയലിനും ഒരേ പോയിന്‍റ് ആണെങ്കിലും എൽക്ലാസിക്കോ പോരാട്ടത്തിലെ ജയമാണ് റയലിനെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്. റയലിനും ബാഴ്‌സയ്‌ക്കും 31 മത്സരങ്ങളിൽ നിന്ന് 68 വീതം പോയിന്‍റാണുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed