ലഡാക്ക് സംഘർഷം; വിവാദ ട്വീറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഡോക്ടർക്ക് സസ്പെൻഷൻ


ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഡോക്ടർ മധു തോട്ടപ്പിള്ളിക്ക് സസ്പെൻഷൻ. ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് സസ്പെൻഷൻ. ട്വിറ്ററിലൂടെയാണ് ചെന്നൈ ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ വിവാദ ട്വീറ്റിനെ ടീം മാനേജ്മെന്‍റ് തള്ളിപ്പറയുകയും ചെയ്തു. ഐപിഎല്ലിന് തുടക്കമായ 2008 മുതൽ ചെന്നൈയുടെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളിൽ. 

ലഡാക്കിൽ സൈനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു മധുവിന്‍റെ വിവാദ ട്വീറ്റ്. "ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ ഒരു ആകാംക്ഷ’ ഇതായിരുന്നു മധുവിന്‍റെ ട്വീറ്റ്. സംഭവം വിവാദമായതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. കിഴക്കൻ ലഡാക്കിലെ ഗൽവാനിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ 43 ഭടന്മാർ മരിച്ചതായി ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയായിരുന്നു മധുവിന്‍റെ ട്വീറ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed