തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം നിർത്തിവെക്കാൻ കെഎംഎംഎല്ലിന് ഹൈക്കോടതിയുടെ നിർദേശം. പുറക്കാട് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ കെഎംഎംഎൽ അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെഎംഎംഎൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തോട്ടപ്പള്ളി സ്വദേശി എം.എച്ച് വിജയൻ ആണ് ഹർജിക്കാരൻ.

